KeralaJobs & VacanciesLatest News

കേരളത്തിലെ തൊഴിൽരഹിതരുടെ എണ്ണം ; പുറത്തു വന്ന കണക്കുകൾ ഞെട്ടിക്കുന്നത്

തൃശൂര്‍ : കേരളത്തിലെ തൊഴിൽരഹിതരുടെ എണ്ണം 35 ലക്ഷത്തില്‍ കൂടുതലെന്നു ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റർ ചെയ്‌തവരുടെ എണ്ണം അനുസരിച്ച് തൊഴില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത്  35,17,411 പേരാണ് തൊഴിലിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10.5 ആണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ദേശീയ തൊഴിലില്ലായ്മ നിരക്കാകട്ടെ 3.9. അതായത് പുതിയ കണക്കനുസരിച്ച്‌ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് എന്നത് ഗൗരവമായി കാണേണ്ട വസ്തുതയാണ്.

JOB

മേൽപറഞ്ഞ കണക്കിൽ സ്ത്രീകളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരിലേറെയും. 22,21,034 പേരാണ് രജിസ്റ്റര്‍ ചെയ്തത്. 12,96,377ആണ് പുരുഷന്മാരുടെ എണ്ണം. ഇനി ജില്ലകളിലേക്ക് വരുമ്പോൾ തിരുവനന്തപുരമാണ് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള ജില്ല. ഇവിടെ രജിസ്റ്റര്‍ ചെയ്ത 5,26,555 പേരില്‍ 3,32,981 പേര്‍ സ്ത്രീകളും, 1,93,574 പേര്‍ പുരുഷന്‍ന്മാരുമാണ്. മറ്റു ജില്ലകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

( ജില്ലാ – ആകെ എണ്ണം -സ്ത്രീ – എണ്ണം- പുരുഷൻ എന്നീക്രമത്തിൽ )

കൊല്ലം – 3,65,044 പേരില്‍- 1,75,895 സ്ത്രീകൾ 1,13,721 പേര്‍ പുരുഷന്‍മാർ .
പത്തനംതിട്ട- 1,22,367 പേരില്‍ 76,503 സ്ത്രീകൾ 45,864 പുരുഷന്‍മാർ.
ആലപ്പുഴ – 2,89,616 പേരില്‍ 1,75,895 സ്ത്രീകള്‍ 1,13,721 പുരുഷന്‍മാർ
കോട്ടയം – 2,26,760 പേരില്‍ 1,38,707 സ്ത്രീകൾ 88,053 പുരുഷന്‍മാർ .
ഇടുക്കി- 1,07,756 പേരില്‍ 64,074 സ്ത്രീകൾ 43,682 പുരുഷന്‍മാർ
എറണാകുളം – 3,28,123 പേരില്‍ 2,03,381 സ്ത്രീകൾ , 1,24,742 പുരുഷന്‍മാർ.
തൃശൂർ – 2,79,369 പേരില്‍ 1,85,652 സ്ത്രീകള്‍, 93,717 പുരുഷന്‍മാര്‍.
പാലക്കാട് 2,40,275 പേരില്‍ 1,48,796 സ്ത്രീകള്‍ , 91,479 പുരുഷന്‍മാര്‍
മലപ്പുറത്ത് 2,69,434 പേരില്‍ 1,70,900 സ്ത്രീകള്‍ 98,534 പുരുഷന്‍മാര്‍.
കോഴിക്കോട്ട് 3,70,560 പേരില്‍ 2,43,718 സ്ത്രീകള്‍ 1,26,842 പുരുഷന്‍മാര്‍.
വയനാട്ടില്‍ 97,460 പേരില്‍ 59,093 സ്ത്രീകൾ . 38,367 പുരുഷന്മാർ.
കണ്ണൂർ – 2,01,720 പേരില്‍ 1,33,064 സ്ത്രീകൾ 68,656 പുരുഷന്‍മാർ
കാസര്‍കോട് 92,372 പേരില്‍ 59,354 സ്ത്രീകൾ 33,018 പുരുഷന്മാർ

JOB

1,27,773 പേരാണ് തൊഴില്‍രഹിതരായി പ്രഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ തസ്തികകളിലായി 810 പേര്‍ക്കാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിയമനം നല്‍കിയിട്ടുള്ളത്. തൊഴിലില്ലാത്തവരുടെ കണക്കെടുക്കുമ്പോൾ 4057പേർ നിരക്ഷരർ ,എസ്.എസ്.എല്‍.സിക്ക് താഴെ 3,63688 പേര്‍, എസ്.എസ്.എല്‍.സി വിദ്യാഭ്യാസം ഉള്ളവർ 20,02,675പേര്‍, 7,81,823 പേര്‍ പ്ലസ്ടു, 2,95,551 ബിരുദവും, 69617 പേര്‍ ബിരുദാനന്തര ബിരുദവും ഉള്ളവരാണ്.

JOBS

കഴിഞ്ഞ രണ്ടു വർഷത്തിനിടെ തിരുവനന്തപുരം-2,556, കൊല്ലം-1,259 , ആലപ്പുഴ- 1,670, പത്തനംതിട്ട -761, കോട്ടയത്ത് -1,213, ഇടുക്കി- 793, എറണാകുളം 2,904, തൃശൂര്‍- 1,221, പാലക്കാട് -1,340, മലപ്പുറം- 1,471, കോഴിക്കോട്ട്- 2,111, വയനാട് 805, കണ്ണൂര്‍- 1,004, കാസര്‍ഗോഡ് 823 എന്നിങ്ങനെ 19,931 പേര്‍ക്ക് എംപ്ലോയ്മെന്റ് വഴി തൊഴില്‍ നല്‍കിയതായും, 5,776 പേര്‍ക്ക് ഫുള്‍ടൈം റെഗുലര്‍ ആയും, 6,781 പേര്‍ക്ക് പാര്‍ട് ടൈം റെഗുലര്‍ ആയും സ്ഥിരനിയമനം നല്‍കിയിട്ടുണ്ടെന്നും തൊഴില്‍ വകുപ്പ് വ്യക്തമാക്കുന്നു.

JOBS

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ജോലികളില്‍ ഒന്നാണ് അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യുക. സ്‌കൂളുകളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, അനധികൃതമായി നിയമനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലോ മറ്റോ നിയമനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ഇവിടുണ്ട്. കൂടാതെ മറ്റ് ജോലികള്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ലോണുകള്‍, സെല്‍ഫ് എന്‍ട്രപ്രണര്‍ഷിപ്പ് ഉള്ള ആളുകള്‍ക്ക് അത് ഡെവലപ്ചെയ്യാന്‍ വേണ്ടിയുള്ള ലോണുകൾ ബാങ്ക് മുഖേന ലഭ്യമാണ്.

JOBS

സര്‍ക്കാര്‍ മേഖലകളില്‍ ആളുകള്‍ക്കനുപാതമായ തൊഴില്‍ ഇല്ല. പക്ഷെ ലക്ഷക്കണക്കിനാളുകളാണ് ഇതിനായി വര്‍ഷം തോറും ശ്രമിക്കുന്നത്. ജോലി സ്ഥിരതയും മികച്ച ശമ്പളവുമാണ് ഇതിനു കാരണം. അതിനാൽ പ്രൈവറ്റ് മേഖലകളിൽ നിന്നും സർക്കാർ ജോലിക്ക് ശ്രമിക്കുന്നവരുടെ എണ്ണം നാൾക്ക് നാൾ വർധിച്ചു വരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. അടുത്തകാലത്തായി സ്വകാര്യ മേഖലയില്‍ ധാരാളം ഒഴിവുകളുണ്ടെന്നാണ് റിപ്പോർട്ട്. അവിടേക്ക് ആളുകളെ എത്തിക്കാനുള്ള ജോബ് ഡ്രൈവുകളും മറ്റും നാലഞ്ച് വര്‍ഷമായി നടത്തുന്നുമുണ്ട്.

UNEMPLOYMENT

Also read ;കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവ്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button