Latest NewsNewsGulf

ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു: വരുന്നത് നീണ്ട അവധിക്കാലം

ഷാര്‍ജ•ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ്‌ സ്പേസ് സയന്‍സസ് (എസ്.സി.എ.എസ്.എസ്) ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ആകാന്‍ സാധ്യതയുള്ള തീയതി പ്രഖ്യാപിച്ചു. 2018 ലെ റമദാന്‍, ഈദുല്‍ ഫിത്തര്‍ തുടങ്ങിയയുടെ സാധ്യതാ തീയതികളും സെന്റര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഷാര്‍ജ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആഗസ്റ്റ് 22 (ബുധന്‍) ആയിരിക്കും ഈദുല്‍ അദ്ഹയുടെ തുടക്കമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. സാധാരണ ബലിപെരുന്നാളിന് യു.എ.ഇ സര്‍ക്കാര്‍ പൊതുമേഖലയ്ക്ക് 4 ദിവസവും സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസവും അവധി നല്‍കാറുണ്ട്.

അതുകൊണ്ട്, ഇത്തവണ ബുധനാഴ്ച ബലിപെരുന്നാള്‍ വരുന്നതിനാല്‍ ഈ വര്‍ഷവും യു.എ.ഇ നിവാസികള്‍ക്ക് നാല് ദിവസം അവധി ആസ്വദിക്കാന്‍ കഴിയും.

Tags

Post Your Comments

Related Articles


Back to top button
Close
Close