KeralaLatest NewsNews

പാതിവ്രത്യം തെളിയിക്കാന്‍ എലിവിഷം കഴിച്ചു : സൗമ്യ തുറന്നു പറയുന്നു : ഭര്‍ത്താവിനോടുള്ള പ്രതികാരം

പിണറായി (കണ്ണൂര്‍) : കേരളത്തെ നടുക്കിയ പിണറായിലെ അരുംകൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവിനോടുള്ള അടങ്ങാത്ത പ്രതികാരം. താന്‍ പതിവ്രതയാണെന്ന് തെളിയിക്കാന്‍ എലിവിഷം കഴിച്ചു. എല്ലാത്തിനും കാരണക്കാരന്‍ ഭര്‍ത്താവാണെന്ന് സൗമ്യ പറയുന്നു.

മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തുകൊന്ന സംഭവത്തില്‍ അറസ്റ്റിലായ വണ്ണത്താംവീട്ടില്‍ സൗമ്യയുടെ ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി കിഷോറിനെ പൊലീസ് തിരയുന്നു. ഇവരുടെ രണ്ടാമത്തെ  മകള്‍ കീര്‍ത്തന 2012ല്‍ സമാനസാഹചര്യത്തില്‍ മരിച്ച സംഭവം സ്വാഭാവിക മരണമാണെന്നാണു സൗമ്യ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതു കൊലപാതകമാണോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനു വേണ്ടിയാണ് അക്കാലത്തു സൗമ്യക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പൊലീസ് തിരയുന്നത്. ഇയാളുടെ മൊബൈല്‍ഫോണ്‍ രണ്ടു ദിവസമായി സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്.

മകളെയും മാതാപിതാക്കളെയും വധിക്കാന്‍ തനിക്കു പ്രേരണ നല്‍കിയതു ഭര്‍ത്താവു തന്നോടു സമാനരീതിയില്‍ നടത്തിയ പ്രവൃത്തിയാണെന്നു സൗമ്യ കഴിഞ്ഞ ദിവസം പൊലീസിനോടു വ്യക്തമാക്കിയിരുന്നു. ഇതാണു കിഷോറും മുന്‍പ് എലിവിഷപ്രയോഗം നടത്തിയിട്ടുണ്ടെന്നു പൊലീസ് സംശയിക്കാന്‍ കാരണം. സൗമ്യ ജോലി ചെയ്തിരുന്ന കശുവണ്ടി ഫാക്ടറിയില്‍ ലോഡ് എടുക്കാനെത്തിയ കിഷോറിനെ 19ാം വയസ്സിലാണു സൗമ്യ വിവാഹം ചെയ്യുന്നത്. വിവാഹത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും സൗമ്യ ആത്മഹത്യാശ്രമം നടത്തിയതോടെ സമ്മതിച്ചു.

വിവാഹത്തിനു ശേഷം ശാരീരിക ഉപദ്രവവും കലഹവും പതിവായപ്പോള്‍ സൗമ്യ മറ്റൊരാള്‍ക്കൊപ്പം കുറച്ചുകാലം താമസിച്ചിരുന്നു. പിന്നീടുണ്ടായ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുയര്‍ന്നപ്പോള്‍ കിഷോര്‍ സൗമ്യക്ക് എലിവിഷം നല്‍കിയിരുന്നുവെന്നാണു സൗമ്യയുടെ മൊഴി. കുഞ്ഞ് തന്റേതാണെങ്കില്‍ എലിവിഷം കലക്കിയ വെള്ളം കുടിച്ചു സത്യസന്ധത തെളിയിക്കണമെന്നു കിഷോര്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിച്ചു കുടിപ്പിക്കുകയും ചെയ്തതായി സൗമ്യ വ്യക്തമാക്കി. തുടര്‍ന്നു ചികിത്സയില്‍ കഴിഞ്ഞെങ്കിലും ബന്ധുക്കളുടെയും വീട്ടുകാരുടെയും നിര്‍ബന്ധത്തില്‍ കേസ് നല്‍കിയില്ല ഇക്കാലത്താണ് ഇളയകുഞ്ഞിനു ഛര്‍ദിയും വയറിളക്കവും ബാധിച്ചു തലശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ രോഗമെന്താണെന്നു കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ രണ്ടാഴ്ച ചികിത്സയില്‍ കഴിഞ്ഞെങ്കിലും കുഞ്ഞു മരിച്ചു. അസ്വാഭാവികത തോന്നാത്തതിനാല്‍ അന്നു പോസ്റ്റ്‌മോര്‍ട്ടവും ചെയ്തിരുന്നില്ല. മകളെ താന്‍ കൊലപ്പെടുത്തിയതല്ലെന്നു പൊലീസിനോടു സൗമ്യ വ്യക്തമാക്കിയതോടെയാണു ഭര്‍ത്താവിലേക്ക് അന്വേഷണം തിരിഞ്ഞത്. പിണറായി വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍(80), ഭാര്യ കമല (65), മകള്‍ സൗമ്യയുടെ മകള്‍ ഐശ്വര്യ(ഒന്‍പത്) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് സൗമ്യയെ(28) പൊലീസ് അറസ്റ്റ് ചെയ്തത്

shortlink

Post Your Comments


Back to top button