Latest NewsKeralaNewsIndia

മദ്യം നൽകി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; പിന്നില്‍ ബന്ധു ഉള്‍പ്പെടെ ആറ് പേര്‍

കോഴിക്കോട്: മദ്യംനല്‍കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികൾക്കായുള്ള അന്വേഷണം ശക്തം.
ബന്ധുവുൾപ്പടെ ആറ് പ്രതികളാണ് കേസിലുള്ളത്. ജനുവരി മുപ്പതിന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനായി വീട്ടമ്മ കണ്ണിപ്പൊയില്‍ താഴത്ത് ബസ് കാത്തുനില്‍ക്കുമ്പോള്‍ ചായ കുടിക്കാന്‍ എന്നപേരില്‍ വിളിച്ചുകൊണ്ട് പോയിപീഡിപ്പിക്കുകയായിരുന്നു. കാപ്പിയെന്ന പേരില്‍ നല്‍കിയത് മദ്യമായിരുന്നു. കുടിക്കാൻ വിസമ്മതിച്ചപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കുടിപ്പിക്കുകയായിരുന്നു.

also read: മദ്യം കുടിപ്പിച്ചും പീഡനം: ആലപ്പുഴയിലെ സൂര്യ നെല്ലി മോഡൽ വിരൽ ചൂണ്ടുന്നത് ഉന്നതരിലേക്ക്

ശേഷം പ്രതികൾ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിറ്റേന്ന് രാവിലെയാണ് മുറിയില്‍ നിന്ന് പുറത്തിറങ്ങാനായത്. ഭര്‍ത്താവിന്റെ ബന്ധുവുൾപ്പടെയുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ തിരിഞ്ഞ് അന്വേഷണ സംഘം വീടുകളിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. ആറുപ്രതികളില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു പീഡനം.

shortlink

Related Articles

Post Your Comments


Back to top button