Latest NewsNewsIndiaUncategorized

വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ 17 യാത്രക്കാര്‍ സഞ്ചരിച്ച മിനി വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഉത്തര്‍പ്രദേശിലെ ലക്ഷ്മിപുരിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ആറിന് ദേശീയപാത 24-ല്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button