Latest NewsNewsSports

‘ക്യാപ്റ്റന്‍ കൂള്‍’ അത്ര കൂൾ അല്ല; മത്സരത്തിനിടെ പൊട്ടിത്തെറിച്ച് ധോണി, വീഡിയോ വൈറൽ

ക്രിക്കറ്റ് ലോകത്തെ ഏറ്റവും സൗമ്യനായ ക്യാപ്റ്റന്‍ എന്ന അർത്ഥത്തിൽ ക്രിക്കറ്റ് ലോകവും ആരാധകരും മഹേന്ദ്രസിംഗ് ധോണിയെ ക്യാപ്റ്റൻ കൂൾ എന്നാണ് വിളിക്കുന്നത്. എന്നാൽ ധോണി കാണുന്ന പോലെ അത്ര കൂള്‍ അല്ലെന്നും വന്‍ ദേഷ്യം പ്രകടിപ്പിക്കാറുണ്ടെന്നും സുരേഷ് റെയ്‌ന മുൻപ് വ്യക്തമാക്കിയിരുന്നു. റെയ്‌നയുടെ വാക്ക് ഇപ്പോൾ സത്യമായിരിക്കുകയാണ്.

Read Also: കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ടോമിൻ തച്ചങ്കരി

ധോണിയുടെ ദേഷ്യത്തിന് ആദ്യം ഇരയായത് മലയാളിതാരം ആസിഫാണ്. 212 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഡല്‍ഹി മുന്നേറുമ്പോൾ ധോണി താരത്തിനടുത്ത് വന്ന് ബോളിങ്ങില്‍ മാറ്റം നിര്‍ദേശിക്കുകയുണ്ടായി. ആ സമയത്ത് ധോണിയുടെ മുഖത്തെ രോഷം ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അതേസമയം മത്സരത്തില്‍ നിര്‍ണായക ഒവറില്‍ വെസ്റ്റിന്‍ഡീസ് താര ഡ്വെയ്ന്‍ ബ്രാവോ വരുത്തിയ പിഴവാണ് ധോണിയെ പരസ്യമായി ദേഷ്യപ്രകടനം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

Tags

Related Articles

Post Your Comments


Back to top button
Close
Close