Latest NewsNewsIndia

ഐപിഎല്‍ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് പുതിയ ഓഫറുമായി ജിയോ

ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി കിടിലൻ ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ രംഗത്ത്. 8 ജിബി ഡേറ്റ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി നല്‍കിയാണ് ജിയോ ഐപിഎൽ ആഘോഷങ്ങൾ കെങ്കേമമാക്കുന്നത്. ആഡ് ഓണ്‍ ക്രിക്കറ്റ് പാക്ക് പ്രകാരം നാലു ദിവസത്തേക്ക് ദിവസം രണ്ടു ജിബി നിരക്കില്‍ 8 ജിബി ഡേറ്റ 4ജി ഡേറ്റ സൗജന്യമായി അക്കൗണ്ടിലെത്തും.

Read Also: മക്കയിൽ ആളുമാറി കസ്റ്റഡിയിലായ മലയാളി ബാലന് ഒടുവിൽ മോചനം

ഐപിഎല്‍ ക്രിക്കറ്റ് സീസണില്‍ ജിയോ ടിവി ആപ്പ് സജീവമാക്കുന്നതിന്റെ ഭാഗമായാണ് നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ നല്‍കുന്നത്. ഫ്രീ ഡേറ്റ ലഭ്യമാണോ എന്നറിയാൻ മൈജിയോ ആപ്പില്‍ കയറി പ്ലാന്‍സ് ടാബില്‍ ക്ലിക്ക് ചെയ്‌ത്‌ നോക്കാവുന്നതാണ്. എന്നാൽ 8 ജിബിക്ക് പകരം 2 ജിബി ഡേറ്റ എന്നാണ് ക്രിക്കറ്റ് പാക്കില്‍ കാണിക്കുന്നതെങ്കിൽ ദിവസവും 2 ജിബി ഡേറ്റ ആയിരിക്കും ആക്ടീവാകുന്നത്.

 

Tags

Post Your Comments

Related Articles


Back to top button
Close
Close