KeralaLatest NewsNews

ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍; നിർദേശം ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം. ബിജെപി നല്‍കിയ പരാതിയിന്മേലാണ് ഉത്തരവ്. മൃതദേഹം ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്കരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മൃതദേഹം ദഹിപ്പിക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് സര്‍ക്കാരിന് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Read Also: എയര്‍ഹോസ്റ്റസിനു നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കോവളം വാ‍ഴമുട്ടം സ്വദേശികളായ ഉമേഷ്,ഉദയന്‍ എന്നിവരെ തുടര്‍ച്ചയായ ചേദ്യംചെയ്യലിന് ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. സാഹചര്യത്തെളിവുകളുടേയും ശാസ്ത്രീയതെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും ഇത്രവേഗം പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തെ അഭിനന്ദിക്കുന്നുവെന്നും ഡി ജി പി ലേക്നാഥ് ബെഹ്‌റ വ്യക്തമാക്കി.

 

Tags

Related Articles

Post Your Comments


Back to top button
Close
Close