KeralaLatest NewsNews

കൊച്ചിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എ എസ് ഐ ഒളിവിൽ

കൊച്ചി: പതിനേഴുകാരിയെ ലിഫ്റ്റിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച എഎസ്ഐ നാസർ ഒളിവിൽ. മെഡിക്കൽ അവധിയിൽ പ്രവേശിക്കുകയാണെന്നാണ് ഇയാൾ ജോലി ചെയ്യുന്ന തലയോലപ്പറമ്പ് സ്റ്റേഷനിൽ അറിയിച്ചിരിക്കുന്നത്. തലയോലപ്പറമ്പ് സ്റ്റേഷനിലെ എ എസ് ഐ ആയ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 28നാണ് സംഭവം. പഠനാവശ്യത്തിനായി കൊച്ചിയിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിലെത്തിയതായിരുന്നു പെൺകുട്ടി.

തനിക്കൊപ്പം ലിഫ്റ്റിൽ കയറിയ നാസർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ചപ്പോൾ മുഖം അമർത്തി പിടിച്ച് ശ്വാസം മുട്ടിച്ചു. ദേഹോപദ്രവം ഏൽപിച്ചു. ഭയന്ന് പോയ പെൺകുട്ടി രണ്ട് ദിവസത്തിന് ശേഷമാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. വൈക്കം സ്വദേശിയായ നാസർ അന്ന് മുതൽ ഒളിവിലാണ്. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി സെൻട്രൽ പൊലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button