KeralaLatest NewsNews

കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്‌ത സംഭവം; ഓട്ടോ ഡ്രൈവര്‍ പിടിയിൽ

കൊല്ലം : കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിൽ. പുന്നല വഴങ്ങോട് ബീന ഭവനില്‍ സുനില്‍കുമാര്‍ (39) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 8.15ന് പുന്നല ജങ്ഷനില്‍ ബസ് തിരിക്കുന്നതിനിടെ ഓട്ടോയില്‍ തട്ടിയതായി ആരോപിച്ചാണ് കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടറായ പത്തനാപുരം സ്വദേശി ദിവ്യയെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഓട്ടോ ഡ്രൈവറുടെ കയ്യേറ്റശ്രമത്തിനിടെ കുഴഞ്ഞുവീണ ദിവ്യയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button