KannurNattuvarthaLatest NewsKeralaNews

കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​റെ വ​ധി​ക്കാ​ന്‍ ശ്ര​മം: പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയിൽ

ഇ​ടു​ക്കി വാ​രി​ക്കു​ഴി ചോ​പ്രാം​കു​ടി​യി​ലെ ചെ​ന്ന​ങ്കോ​ട്ടി റെ​ജി ഗോ​പി (49) ആ​ണ് പി​ടി​യി​ലാ​യ​ത്

ശ്രീ​ക​ണ്ഠ​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​റെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ 10 വ​ര്‍ഷ​ത്തി​ന് ശേ​ഷം അറസ്റ്റിൽ. ഇ​ടു​ക്കി വാ​രി​ക്കു​ഴി ചോ​പ്രാം​കു​ടി​യി​ലെ ചെ​ന്ന​ങ്കോ​ട്ടി റെ​ജി ഗോ​പി (49) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : കളമശ്ശേരിയിലുണ്ടായത് ഉഗ്രസ്‌ഫോടനം, കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് വിവരം, ഒന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായി

2013 ഒ​ക്‌​ടോ​ബ​ര്‍ 28-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ഇ​തേ തീ​യ​തി​യി​ല്‍ ത​ന്നെ​യാ​ണ് 10 വ​ര്‍ഷ​ത്തി​ന് ശേ​ഷം പ്ര​തി പി​ടി​യി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്ന് പ​യ്യാ​വൂ​രി​ലേ​ക്ക് ബ​സി​ല്‍ ക​യ​റി​യ റെ​ജി​യോ​ട് ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് ഒ​ളി​വി​ല്‍ പോ​യ റെ​ജി ഗോ​പി മു​ണ്ട​ക്ക​യ​ത്തു​ണ്ടെ​ന്ന സൂ​ച​ന​യെ​ത്തു​ട​ര്‍ന്ന് ര​ണ്ട് ദി​വ​സം മു​മ്പ് പ​യ്യാ​വൂ​ര്‍ പൊ​ലീ​സ് അ​വി​ടെ​യെ​ത്തു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ റെജി ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. തു​ട​ർ​ന്ന്, പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്.​ഐ കെ. ​ഷ​റ​ഫു​ദ്ദീ​ൻ, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ പ്ര​മോ​ജ്കു​മാ​ര്‍, അ​നീ​ഷ്‌​കു​മാ​ര്‍, ഡ്രൈ​വ​ര്‍ രാ​ഹു​ല്‍ എ​ന്നി​വ​രടങ്ങിയ സം​ഘ​മാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button