Latest NewsNewsGulf

യുഎഇയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി വെന്തുമരിച്ചു

യുഎഇ: റാസൽഖൈമയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവാവ് വെന്തുമരിച്ചു.
ട്രക്ക് ഡ്രൈവറായ ഏഷ്യക്കാരനാണ് മരിച്ചത്. ഞാറാഴ്ച രാത്രി എമിറേറ്റ് റോഡിലാണ് അപകടമുണ്ടായത്. അമിതവേഗതയും അശ്രദ്ധമായി വണ്ടിയോടിച്ചതുമാണ് അപകടകാരണമെന്നാണ് വിവരം.

also read:യുഎഇയിൽ വിദേശികളായ ഫോൺതട്ടിപ്പു സംഘത്തെ പിടികൂടി പോലീസ്

അപകടം നടന്നയുടൻ റാസൽഖൈമ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയിരുന്നു. അപകടത്തിൽ ഒരു ട്രക്ക് ഡ്രൈവർക്ക് 90ശതമാനവും പൊള്ളലേറ്റിരുന്നു. ഇയാൾ അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടു. പരിക്കേറ്റ മറ്റൊരു ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. റാസൽഖൈമയിൽ റോഡ് അപകടങ്ങൾ കൂടിവരികയാണ്. രാത്രികാലങ്ങളിൽ കാഴ്ച മങ്ങുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

Tags

Post Your Comments


Back to top button
Close
Close