Latest NewsIndia

എറണാകുളത്തു നിന്നുള്ള ട്രെയിൻ ജെസിബിയുമായി കൂട്ടിയിടിച്ചു

ഭുബനേഷ്വര്‍: എറണാകുളത്തു നിന്നുള്ള ട്രെയിൻ ജെസിബിയുമായി കൂട്ടിയിടിച്ചു. ഒഡീഷ ഹരിദാസ്പുരിലെ റെയിൽ ക്രോസിൽ വച്ച് എറണാകുളം ഹവുറ അന്ത്യോദയ എക്സ്പ്രസ് ആണ് അപകടത്തിൽപെട്ടത്. ഹിദാസ്പുരിനും ന്യു ഗാര്‍മന്ധുപുരിനും ഇടയിലുള്ള ലെവല്‍ക്രോസില്‍ ജെസിബി മുറിച്ചുകടക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്  ചെയ്തിട്ടില്ല.

ട്രെയിനിന്‍റെ എന്‍ജിന്‍ തകരാറിലായിതിനാൽ പുതിയ എഞ്ചിന്‍ എത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. മറ്റു ഭാഗങ്ങളിലൊന്നും തകരാറില്ല. പാളത്തിലും കേടുപാടുകളുണ്ട്. ഇത് പരിഹരിച്ച ശേഷം യാത്ര തുടരുമെന്നും ഗേറ്റ്മാനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായും കുര്‍ദ്ദ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.

Also read ;ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close