Latest NewsNewsInternationalGulf

ഈ വിമാനത്താവളത്തില്‍ അധിക ലഗേജിന് പണം ഇനി കാര്‍ഡ് വഴി മാത്രം

ജൂലൈ ഒന്നു മുതല്‍ ഈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധിക ലഗേജിനുള്ള ഫീസ് പണമായി അടയ്ക്കാന്‍ കഴിയില്ല. ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമേ ഇനി സ്വീകരിയ്ക്കു. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നിയമം കര്‍ശനമാക്കിയത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇറക്കിയിരുന്നു.

 പുതിയ വിമാനത്താവളത്തിന്‌റെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഈ നടപടി. ഇതേ സര്‍ക്കുലര്‍ മറ്റ് വിമാന കമ്പനികള്‍ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സാധ്യത. ജൂലൈ ഒന്നു മുതല്‍ അധിക ലഗേജിന് കാര്‍ഡ് വഴി പണമടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമോ എന്നും ആശങ്കയുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close