Latest News

വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനത്തിൽ നാല് മരണം

കാബൂള്‍: വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനത്തിൽ നാല് മരണം. അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ ചാവേര്‍ ആക്രമണത്തിലും, വെടിവയ്പിലും നാല് പേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു. ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം  ഏറ്റെടുത്തിട്ടില്ല

ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേര്‍ അക്കൗണ്ട്സ് ഓഫീസിന് മുന്നിലെ ഗേറ്റില്‍ വച്ച്‌ പൊട്ടിത്തെറിച്ചപ്പോൾ തോക്കുധാരികളായ മറ്റ് അക്രമികള്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഓഫീസില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നു. ഭീകരരുടെ കൈയില്‍ റോക്കറ്റ് ലോഞ്ചറുകളും യന്ത്രത്തോക്കുകളും ഉണ്ടായിരുന്നതായും ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും സർക്കാർ വൃത്തങ്ങൾ റിപ്പോർട്ട് ചെയുന്നു.

also read ; തീയേറ്റര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തു

 

Tags

Related Articles

Post Your Comments


Back to top button
Close
Close