Jobs & Vacancies

ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് ; പ്രമുഖ ഐടി കമ്പനിയിൽ അവസരം

ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് പ്രമുഖ ഐടി കമ്പനി ടിസിഎസില്‍ തൊഴിലവസരം. ഈ വര്‍ഷം ബികോം, ബിഎ, ബിഎസ്‌സി, ബിബിഎ എന്നീ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് അവസരം.

മേയ് 14ന് ടിസിഎസിന്റെ ഹൈദരാബാദിലെ കേന്ദ്രത്തിലെ നൂറിലധികം ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യു ആലപ്പുഴയിലെ ജില്ലാ എംപ്ലോയിമെന്റ് ആസ്ഥാനത്ത് വെച്ച് നടക്കും. താല്പര്യമുള്ളവർ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകണം.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0477-2230624, 8078828780, 9061560069

 

shortlink

Related Articles

Post Your Comments


Back to top button