Latest News

പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം

തൃശൂർ ; പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം.പെട്രോളടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുപ്ലിയം മാളൂക്കാടന്‍ ദിലീപിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപെട്ടു വിനോദ് എന്നയാൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.

കൊടകരയ്ക്ക് അടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിൽ പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപാ നോട്ടുകളായാണു ലഭിച്ചത്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുത്തപ്പോള്‍ പിന്നില്‍ ക്യൂ നിന്നിരുന്ന വിനോദുമായി വാക്കേറ്റമുണ്ടായി. ശേഷം വിനോദ് കുപ്പിയില്‍ പെട്രോള്‍ വാങ്ങി ദിലീപിന്റെ ദേഹത്ത് ഒഴിച്ച്‌ ലെെറ്റര്‍ ഉപയോഗിച്ച്‌ കത്തിക്കുകയായിരുന്നു.

ബൈക്ക് പൂർണമായും കത്തിനശിച്ചു. പമ്പിലേക്കു തീ പടരാതെ തീയണയ്ക്കാനായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

Also read ; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗൾഫിലേക്ക് കടന്ന മലയാളി അറസ്റ്റിൽ

Tags

Post Your Comments


Back to top button
Close
Close