Kerala

നാശം വിതയ്ക്കാന്‍ സാഗര്‍ ചുഴലിക്കാറ്റ് കേരള തീരത്തേക്കും

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ് ഇന്യന്‍ തീരങ്ങളിലേക്കും. ഏത് സമയവും സാഗര്‍ ഇന്ത്യയിലെത്താം എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 70- 80 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് 90 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാമെന്നും അറിയിപ്പ്.

കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കും ലക്ഷദ്വീപിനുമാണു മുന്നറിയിപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡു ജില്ലകളില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

also read: സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേയ്ക്ക് : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മത്സ്യബന്ധനത്തിനു പോകുന്നവര്‍ അടുത്ത 48 മണിക്കൂര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ ഭാഗങ്ങളിലേക്കും പോകരുതെന്നാണു നിര്‍ദേശം. ലക്ഷദ്വീപ് ഭാഗത്തേക്കു മത്സ്യബന്ധനം ഒഴിവാക്കണം. സാഗര്‍ ചുഴലിക്കാറ്റ് യെമന്‍ തീരത്ത് ആഞ്ഞടിക്കുമ്പോള്‍ അറബിക്കടല്‍ ഇന്നും നാളെയും പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close