Sports

തലയെന്ന് ആരെ വേണമെങ്കിലും വിളിക്കാം, എന്നാൽ അജിത്തിന് താഴെയാണ് അവരുടെ സ്ഥാനം; ശ്രീശാന്തിന്റെ പ്രസ്‌താവന ഏറ്റെടുത്ത് ധോണി ആരാധകർ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സംഭവം എന്താണെന്നല്ലേ? തമിഴ് നടനായ അജിത്തിനെ ആരാധകർ സ്നേഹത്തോടെ ‘തല’ എന്നാണ് വിളിക്കാറുള്ളത്. അതുപോലെ തന്നെ ക്രിക്കറ്റ് താരമായ മഹേന്ദ്രസിംഗ് ധോണിയും ‘തല’ എന്ന് തന്നെയാണ് അറിയപ്പെടുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിഹൈന്റ് വുഡ്സുമായുള്ള അഭിമുഖത്തില്‍ ശ്രീശാന്ത് നടത്തിയ പരാമർശം ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

Read Also: ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്​കാരം​ അഞ്ചാം തവണയും ഈ സൂപ്പര്‍ താരത്തിന് സ്വന്തം

”ആരെ വേണമെങ്കില്‍ നമുക്ക് തല എന്ന് വിളിക്കാം. തമാശയ്ക്കോ അല്ലാതെയോ . എന്നാല്‍ അവര്‍ എല്ലാം തല അജിത്തിന് താഴെ മാത്രമാണ്.” എന്നായിരുന്നു ശ്രീശാന്തിന്റെ പരാമർശം. സൂപ്പര്‍ കിങ്സ് ടീമിന്റെ നമ്മ തല ധോണി തുടങ്ങിയ പരസ്യ വാചകത്തെയും കൂടി ഉദ്ദേശിച്ചാണ് ശ്രീശാന്തിന്റെ ഈ വാക്കുകളെന്നാണ് സൂചന. എന്തായാലും ധോണി ആരാധകർ ഈ പ്രസ്‌താവന ഏറ്റുപിടിച്ചതോടുകൂടി സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close