CricketLatest NewsNewsSports

സ്റ്റെപ് ഔട്ട് സിക്സറുകൾ ഇനി ഓർമ്മകൾ മാത്രം, റോബിൻ ഉത്തപ്പ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുംബൈ: ക്രീസില്‍ നിന്ന് നടന്നുവന്ന് ഷോട്ടുകൾ പായിക്കുന്ന റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍, എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യക്കായി 2006ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഉത്തപ്പ 2007ലെ ടി20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. സ്റ്റെപ് ഔട്ട് സിക്സറുകൾ പായിക്കുന്ന ഉത്തപ്പയുടെ ശൈലി ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇന്ത്യക്കായി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 934 റണ്‍സ് കരിയറിൽ നേടിയിട്ടുണ്ട്. 86 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

2007ല്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ ഉത്തപ്പ ഇന്ത്യക്കായി 13 ടി20 മത്സരങ്ങളില്‍ കളിച്ചു. 118.01 പ്രഹരശേഷിയില്‍ 249 റണ്‍സാണ് ടി20 ക്രിക്കറ്റില്‍ ഉത്തപ്പയുടെ നേട്ടം. 2015ൽ സിംബാബ്‌വെക്കെതിരായ ഏകദിനത്തിലാണ് ഉത്തപ്പ അവസാനമായി ഇന്ത്യക്കായി കളിച്ചത്. 44 പന്തില്‍ 31 റണ്‍സെടുത്ത് ഉത്തപ്പ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

Read Also:- 20 ല​ക്ഷത്തിന്‍റെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വിശ്വസ്തനായിരുന്ന ഉത്തപ്പ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കൊപ്പവും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പവും മൂന്ന് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. 2014ലെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉത്തപ്പക്കായിരുന്നു. കഴിഞ്ഞ ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്നു ഉത്തപ്പ. 2020 ഐപിഎല്ലില്‍ ചെന്നൈയെ ചാമ്പ്യന്മാരാക്കുന്നതിലും ഉത്തപ്പ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button