Latest NewsCricketNewsSports

ഏഷ്യാ കപ്പ് കിരീടം നേടുന്നതിൽ പ്രചോദനമായത് ചെന്നൈ സൂപ്പർ കിംഗ്സ്: ദസുൻ ഷനക

ദുബായ്: പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക ഏഷ്യാ കപ്പ് കിരീടം നേടുന്നതിൽ പ്രചോദനമായത് ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സാണെന്ന് ലങ്കൻ നായകൻ ദസുൻ ഷനക. ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യം ബാറ്റ് ചെയ്ത് വിജയിച്ച ഐപിഎൽ 2021ന്റെ ഫൈനലാണ് ടീമിന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്ന് മത്സര ശേഷം ദസുൻ ഷനക പറഞ്ഞു.

‘ഐ‌പി‌എൽ 2021ൽ, ചെന്നൈ ആദ്യം ബാറ്റ് ചെയ്ത മത്സരം ജയിച്ചു. അതാണ് എന്റെ മനസ്സിൽ. ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു’ മത്സരത്തിനുശേഷമുള്ള പത്രസമ്മേളനത്തിൽ ഷനക പറഞ്ഞു. പാകിസ്ഥാനെ 23 റണ്‍സിന് തകർത്താണ് ശ്രീലങ്ക കിരീടം ചൂടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്‌സയാണ് (75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി.

Read Also:- ഭീകരസംഘങ്ങളുമായി ഗുണ്ടാസംഘത്തിന് ‘കണക്ഷൻ’? വലവീശി എൻ.ഐ.എ: 60 ഇടങ്ങളിൽ റെയ്ഡ്

തുടക്കത്തിൽ തകര്‍ച്ചയ്ക്ക് ശേഷമാണ് ലങ്ക ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഭാനുക രജപക്‌സയ്ക്ക് പുറമെ വാനിന്ദു ഹസരങ്ക (36), ധനഞ്ജയ ഡിസില്‍ (28) എന്നിവരും തിളങ്ങി. പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രമോദ് മധുഷൻ നാലും വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റും നേടി. ലങ്കയുടെ ആറാം ഏഷ്യന്‍ കിരീടമാണിത്. രാഷ്ട്രീയ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് ഈ കിരീടം ഏറെ പ്രചോദനം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button