Latest NewsNewsGulf

അജ്മാനില്‍ ഏഴുവയസുകാരിയെ തിരക്കേറിയ റോഡില്‍ നഷ്ടപ്പെട്ടു: പിന്നീട് സംഭവിച്ചത്

അജ്മാന്‍: തിരക്കേറിയ റോഡില്‍ ഏഴു വയസുകാരി ഒറ്റപ്പെട്ടു. നിര്‍ണ്ണായക സംഭവങ്ങളാണ് പിന്നീട് സംഭവിച്ചത്. റാഷിദിയ പാലത്തിന് സമീപമാണ് ഏഴു വയസുകാരിയെ വഴിതെറ്റിയ നിലയില്‍ കണ്ടെത്തിയത്. പട്രോളിങ് നടത്തുകയായിരുന്ന അജ്മാന്‍ പൊലീസ് സംഘത്തിന്‌റെ ശ്രദ്ധയില്‍പെട്ടത് മുതല്‍ രക്ഷപെടലിന്‌റെ ആശ്വാസത്തിലായിരുന്നു കുട്ടി. എവിടെയാണ് താമസമെന്ന ചോദ്യത്തിന് അച്ഛനും അമ്മയ്ക്കുമൊപ്പമെന്ന് മറുപടി നല്‍കി.

പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞത്. ഈ സമയം കുട്ടിയെ തിരഞ്ഞ് വേദനയിലായിരുന്നു മാതാപിതാക്കള്‍. പൊലീസ് കുട്ടിയെ കൈമാറിയപ്പോള്‍ മുതല്‍ കണ്ണു നിറയ്ക്കുന്ന ദൃശ്യങ്ങളാണ് അരങ്ങേറിയത്. കുട്ടിയെ കണ്ടെത്തിയതിന് കുട്ടിയുടെ അച്ഛന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു.

Related Articles

Post Your Comments


Back to top button