Latest NewsKerala

നിപാ വൈറസ് എത്തിയത് എവിടെ നിന്ന്? പോലീസും അന്വേഷിക്കുന്നു

കോഴിക്കോട്•കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസും അന്വേഷണം നടത്തുന്നു. വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ജി.​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

നിപാ വൈറസ് ബാധയോടെ ആദ്യം മരിച്ചെന്ന് കരുതുന്ന സൂ​പ്പി​ക്ക​ട​യി​ലെ സാ​ബി​ത്തി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ആദ്യം അ​ന്വേ​ഷി​ക്കു​ന്ന​ത്. മരിക്കുന്നതിന് മുന്‍പ് സാബിത് എന്തൊക്കെ ചെയ്തിരുന്നുവെന്ന കാര്യമാണ് അന്വേഷിക്കുന്നത്. സാ​ബി​ത്തി​ന്‍റെ യാ​ത്ര​ക​ളെ കു​റി​ച്ചും ആ​ര​ല്ലൊ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന​തും എ​ന്തെ​ല്ലാം ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് എ​സ്പി ജി.​ജ​യ​ദേവ് പറഞ്ഞു.

സാ​ബി​ത്ത് വി​ദേ​ശ​രാ​ജ്യ​ത്ത് ജോ​ലി​യു​ള്ള​യാ​ളാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് ഏ​താ​നും മാ​സം മുന്‍പാണ്‌ എ​ത്തി​യ​ത്. ഇയാള്‍ മലേഷ്യയില്‍ നിന്നാണ് ഇന്ത്യയില്‍ എത്തിയതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യാ​ത്രാ​പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Tags

Related Articles

Post Your Comments


Back to top button
Close
Close