KeralaLatest NewsNews

വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയിച്ച് വീണ ജോർജ്

തിരുവനന്തപുരം: വയനാട് ജില്ലയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിവരം ഐ സി എം ആർ അറിയിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ജനങ്ങൾ ജാ​ഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണം എന്നും മന്ത്രി അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മറ്റ് ജില്ലകളിലും നിപയുടെ സാന്നിധ്യത്തെക്കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളെ തുടർച്ചയായി നിരീക്ഷിക്കുന്നത് കൊണ്ടും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നത് കൊണ്ടുമാണ് കേരളത്തിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത് എന്ന് മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലും വൈറസ് സാന്നിധ്യം ഉണ്ട്. കോഴിക്കോട് ചിലയിടങ്ങളിൽ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐ സി എം ആർ അറിയിച്ചു. വയനാട്ടിലെ പരിശോധന ഫലത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇതിനെ കണ്ടാൽ മതിയെന്നും മന്ത്രി അറിയിച്ചു. മുൻപ് കണ്ടെത്തിയ അതേ ശ്രേണിയിൽ ഉള്ള വൈറസ് ആണ് ഇപ്പോഴും കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button