Latest NewsCricket

ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്

മുംബൈ ;  2018 സീസൺ ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു ചെന്നൈ സൂപ്പർ കിങ്‌സ്. കലാശ പോരാട്ടത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഐപിഎൽ പതിനൊന്നാം സീസണിൽ ചെന്നൈ ചാമ്പ്യനാകുന്നത്. 179 റൺസ് വിജലക്ഷ്യം 9 പന്ത് ബാക്കി നിൽക്കെ മറികടന്നു. സെഞ്ചുറി നേടിയ ഓപ്പണർ ഷെയ്ൻ വാട്സനാണു(117)ചെന്നൈയുടെ വിജയ ശിൽപ്പി.

രണ്ടു വർഷത്തെ വിലക്കിനു ശേഷം മടങ്ങി വന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഇത് മൂന്നാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. നേരത്തെ 2010ലും 2011ലും കിരീടം നേട്ടം കൈവരിച്ചിരുന്നു. ഇതോടെ ഐപിഎല്ലിൽ മൂന്ന് കിരീടം നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈക്കൊപ്പമെത്തി.

Tags

Related Articles

Post Your Comments


Back to top button
Close
Close