Kerala

ഏതെങ്കിലും ഒരു പൊലീസുകാരന്‍ കാണിക്കുന്ന വിവരക്കേടിനു ഞങ്ങളെ മാധ്യമങ്ങൾ ഒലത്തിക്കൊണ്ടിരിക്കുന്നു ; എംഎം മണി

തിരുവനന്തപുരം : കെവിന്റെയും ശ്രീജിത്തിന്റെയും മരണങ്ങൾ നിസ്സാരവത്കരിച്ച് മന്ത്രി എംഎം മണി. കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പൊലീസിന് അബദ്ധം പറ്റിയുള്ളൂ. വരാപ്പുഴയിലെ പയ്യനയല്ലേ പോലീസ് കൊന്നുള്ളു. വേറെ ഇതിന് മുന്‍പ് കേരളത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ആരും തങ്ങളെ പൊലീസ് അതിക്രമം പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ട. കേരളത്തില്‍ കോണ്‍ഗ്രസ് ഭരിച്ച സമയത്ത് പൊലിസുകാര്‍ ആരെയെങ്കിലും തല്ലിക്കൊന്നാലും വ്യഭിചാരം നടത്തിയാലും ആര്‍ക്കും ഒരു കുഴപ്പവുമില്ല. എന്നാൽ ഞങ്ങൾ ഭരിക്കുമ്പോൾ ഏതെങ്കിലും പൊലീസുകാരന്‍ വിവരക്കേട് കാണിച്ചാല്‍ അതും പറഞ്ഞ് മാധ്യമങ്ങള്‍ ഒന്നടങ്കം ഞങ്ങള്‍ക്കിട്ട് ഒലത്തിക്കൊണ്ടിരിക്കുകയാണെന്നും ഇത് പറഞ്ഞതിന് ശേഷം താന്‍ പറഞ്ഞത് പോലെ തന്നെ ഇത് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മാധ്യമങ്ങള്‍ എല്‍ഡിഎഫ് സംസ്ഥാനം ഭരിക്കുമ്ബോള്‍ പൊലീസ് എന്തു ചെയ്‌താലും അത് പെരുപ്പിച്ച് കാണിക്കുന്നു. തങ്ങളെ പൊലീസ് അതിക്രമം എന്നു പറഞ്ഞ് പേടിപ്പിക്കേണ്ട. ഇതെല്ലാം അതിജീവിച്ചവരാണ് ഞങ്ങള്‍. പൊലീസിന്‍റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് ബുധിമുട്ടുണ്ടായാലും ജീവഹാനി ഉണ്ടായാലും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read : കെവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് ഞെട്ടിക്കുന്നത്

Tags

Post Your Comments


Back to top button
Close
Close