Latest NewsKerala

കെവിനെ തട്ടിക്കൊണ്ട് പോകുന്ന വഴി ഷാനുവും എസ്‌ഐയും തമ്മില്‍ ഫോണില്‍ സംസാരിച്ചു

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ പോലീസ് വലിയ അനാസ്ഥ കാണിച്ചുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കെവിന്‍ കൊലപാതക കേസില്‍ പ്രതികള്‍ കെവിനൊപ്പം തട്ടിക്കൊണ്ട് പോയ അനീഷ് ആണ് പോലീസിനെതിരെ കൂടുതല്‍ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിനിടെ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു എസ്. ഐയെ വിളിച്ചുവെന്നാണ് അനീഷ് വ്യക്തമാക്കിയത്. തലേന്ന് പെട്രോളിംഗിനിടെ എസ്.ഐ ഷാനുവിനെ ചോദ്യം ചെയ്തപ്പോള്‍ ഷാനു എസ്.ഐക്ക് 10000 രൂപ നല്‍കിയതായും അനീഷ് പറഞ്ഞു.

 

Tags

Post Your Comments


Back to top button
Close
Close