Latest News

നക്‌സലേറ്റുകളുടെ ആക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്

ദന്തേവാഡ: നക്‌സലേറ്റുകളുടെ സ്ഫോടനാക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. ദന്തേവാഡയ്ക്ക് സമീപമുള്ള അരണ്‍പുരിലുണ്ടായ സ്‌ഫോടനത്തിൽ 231 ബറ്റാലിയനില്‍ ഉള്‍പ്പെട്ട രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ക്കാണ് പരിക്കേറ്റത്. അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മെയ് 20 ന് സമാന രീതിയിൽ ദന്തേവാഡയിലെ കോല്‍നര്‍ ഗ്രാമത്തിൽ ഉണ്ടായ ആക്രമണത്തിൽ ആറ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Also read : ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ഭീഷണി സന്ദേശവും: ബംഗാളിൽ തൃണമൂൽ അതിക്രമം തുടരുന്നു

Related Articles

Post Your Comments


Back to top button