Latest NewsKerala

കെവിൻ വധം ; ആരോപണം നിഷേധിച്ച് എസ്പി

കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം മുൻ എസ്പി വി.എം. മുഹമ്മദ് റഫീഖ് പ്രതി ഷാനുവിന്റെ മാതാവിന്‍റെ ബന്ധുവാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച് രംഗത്തെയിരിക്കുകയാണ് മുഹമ്മദ് റഫീഖ്. തനിക്ക് പ്രതിയുടെ മാതാവുമായി ബന്ധമൊന്നുമില്ലെന്നാണ് മുഹമ്മദ് റഫീഖ് മാധ്യമങ്ങളോട് പറഞ്ഞത്.

കെവിനെ തട്ടിക്കൊണ്ടുപോകാൻ പ്രതി ഷാനുവിനെ സഹായിച്ചെന്ന പേരിൽ അറസ്റ്റിലായ ഗാന്ധിനഗർ എഎസ്ഐ ബിജുവിന്റെ അഭിഭാഷകനാണ് എസ് പിയും പ്രതിയുടെ മാതാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇക്കാര്യം ഏറ്റുമാനൂർ കോടതിയെ അറിയിച്ചത്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close