International

 പത്ത് വയസുകാരിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്ത് നഗ്നമായി നടത്തിച്ചു

ഇസ്ലാമാബാദ് ; പാകിസ്ഥാനില്‍ പത്ത് വയസുകാരിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്ത് നഗ്നമായി നടത്തിച്ചു. പെഷവാറിലെ ഹാഷ്തഗിരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മസ്ഹര്‍ ഹുസൈന്‍ എന്ന ക്രിമിനലാണ് പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ഇമാംബാര്‍ഗാഹ് പ്രദേശത്ത് സ്‌നോബോളിനെ ചൊല്ലി പ്രദേശത്തെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. ഈ തര്‍ക്കം മുതിര്‍ന്നവര്‍ ഏറ്റെടുത്തതോടെ പ്രശ്‌നം രൂക്ഷമായി.

ഈ തര്‍ക്കത്തിനിടെ ആള്‍ക്കുട്ടത്തിനിടയിലേയ്ക്ക് മസ്ഹര്‍ ഹുസൈന്‍ കടക്കുകയും പെണ്‍കുട്ടിയെ ബലമായി പടിച്ച് വസ്ത്രങ്ങള്‍ ഊരികളയുകയുമായിരുന്നു. പെണ്‍കുട്ടി നാണം മറയ്ക്കുന്നതിനായി അയാളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. എന്നാല്‍ അയാള്‍ ആ നഗ്നത ആസ്വദിക്കുകയായിരുന്നു.

വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. ഈ വാര്‍ത്ത കേട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങള്‍ ജീവനൊടുക്കും എന്ന് ഭീഷണി മുഴക്കിയതോടെ പ്രശ്‌നത്തില്‍ സ്ഥലത്തെ നഗരസഭാ കൗണ്‍സിലര്‍ ഇടപെട്ടു. അദ്ദേഹം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ അപമാനിച്ച ക്രിമിനലിനെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button