Kerala

കെവിന്റെ കൊലപാതകം; അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വൈകിയാൽ അന്വേഷണത്തെ ബാധിക്കും

കോട്ടയം: കെവിന്റെ കൊലപാതകത്തിൽ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വരാൻ വൈകുന്നത്
അന്വേഷണത്തെ കാര്യമായി ബാധിക്കുന്നതായി പോലീസ്. കൊലപാതകത്തിലെ മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ട്. കൊലപാതക സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ പാലക്കാട് പുതുനഗരം പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. റമീസിനെയും ഫസലിനെയും പുനലൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനാലായി.

also read:കെവിന്റെ കൊലയിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ ഏതൊക്കെയെന്ന് കെവിനും

കെവിന്‍ കാറില്‍ നിന്ന് ചാടിപ്പോയതാണെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചു നില്‍ക്കുകയാണ്.
തട്ടിക്കൊണ്ടുപോയശേഷം വിട്ടയച്ച അനീഷിന്റെ എഫ്‌ഐആറിലെ മൊഴിയും പ്രതികളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമൊന്നും കണ്ടെത്താനായിട്ടില്ലെ. റിമാന്റ് റിപ്പോര്‍ട്ടില്‍ കെവിനെ പുഴയിലേക്ക് ഓടിച്ചിറക്കിയതാണെന്ന് പറയുന്നുണ്ടെങ്കിലും മരണകാരണത്തെക്കുറിച്ച്‌ വ്യക്തമായ സൂചനകളില്ല.

Tags

Post Your Comments


Back to top button
Close
Close