Latest News

പ്രമുഖ മാധ്യമ പ്രവർത്തക അന്തരിച്ചു

കൊച്ചി :  മുതിർന്ന മാധ്യമ പ്രവർത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീല മേനോൻ(86) അന്തരിച്ചു. ഇന്ന് രാത്രി കൊച്ചിയിലെ സിഗ്നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. രോഗബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു.

1978ൽ ഇന്ത്യൻ എക്സ്പ്രസിലൂടെ പത്രപ്രവർത്തനം ആരംഭിച്ചു. ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നിവടങ്ങളിൽ പ്രവർത്തിച്ച ശേഷം 2000–ത്തിൽ പ്രിൻസിപ്പൾ കറസ്പോണ്ടന്റായിരിക്കെ പിരിഞ്ഞു.

ഒൗട്ട്ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയിൽ പംക്തികൾ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോർപറേറ്റ് ടുഡേ എന്നിവയിൽ എഡിറ്ററായി പ്രവർത്തച്ചിരുന്നു. നിലയ്ക്കാത്ത സിംഫണി’യാണ് ആത്മകഥ.

shortlink

Related Articles

Post Your Comments


Back to top button