Sports

ലോകത്തെ വമ്പന്‍മാരെ മാത്രമല്ല ഞങ്ങളെയും ഒന്നു പിന്തുണച്ചുകൂടെ; ഛേത്രിയും കോഹ്ലിയും സച്ചിനും അപേക്ഷിച്ചപ്പോൾ ആവേശത്തോടെ അനുസരിച്ച് ഇന്ത്യക്കാർ

ലോകത്തെ വമ്പന്‍മാരെ മാത്രമല്ല ഞങ്ങളെയും ഒന്നു പിന്തുണച്ചുകൂടെ എന്ന പ്രിയതാരങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് ഇന്ത്യൻ ആരാധകർ. ചൈനീസ് തായ്‌പെയ്‌ക്കെതിരേ ഛേത്രിയുടെ ഹാട്രിക്ക് മികവില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ ജയിച്ചിരുന്നു. എന്നാല്‍, സീറ്റുകളൊഴിഞ്ഞ് കിടക്കുന്ന സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം. ഇതോടെ സുനില്‍ ഛേത്രി ആരാധകരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു താരം ആരാധകരോട് തന്റെ മനസ് തുറന്നത്.

Read Also: രോഗിയെ പരിചരിയ്ക്കാനെത്തിയ ഹോംനഴ്‌സ് നാലര പവന്റെ സ്വര്‍ണ മാലയുമായി കടന്നു

ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതീക്ഷ നശിച്ച എല്ലാവരോടുമായി ദയവായി സ്റ്റേഡിയത്തിലേക്ക് വന്ന് ഞങ്ങളുടെ കളി കാണാൻ അഭ്യർത്ഥിക്കുകയാണ്.നിങ്ങളുടെ പിന്തുണ എത്രമാത്രം വിലമതിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ല . ഞങ്ങള്‍ക്കായി ആര്‍പ്പുവിളിക്കൂ, ഞങ്ങളുടെ കളി കാണൂ, ഞങ്ങളെ ചീത്തവിളിക്കൂ, വിമര്‍ശിക്കൂ, കളിയെക്കുറിച്ചു സംസാരിക്കൂ, വീട്ടിലെത്തിയശേഷം ചര്‍ച്ചകള്‍ നടത്തൂ, ഞങ്ങള്‍ക്കു വേണ്ടി പോസ്റ്ററുകളെഴുതൂ, ഞങ്ങള്‍ക്കൊപ്പം ചേരൂ എന്നായിരുന്നു ഛേത്രിയുടെ അഭ്യർത്ഥന. ഇതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഫുട്‌ബോളിന് പിന്തുണ നല്‍കണമെന്നഭ്യാര്‍ത്ഥിച്ച് രംഗത്തെത്തുകയുണ്ടായി. എന്തായാലും ആരാധകർ ഇത് അനുസരിച്ചിരിക്കുകയാണ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close