Latest NewsIndia

ശിവസേന മന്ത്രി രാജിവച്ചു

മുംബൈ•മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും ശിവസേന എം.എല്‍.സിയുമായ ദീപക് സാവന്ത് രാജിവച്ചു. ജൂണ്‍ 25 ന് മഹാരാഷ്ട്രയിലെ നാല് നിയമസഭാ കൌണ്‍സിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി വീണ്ടും നോമിനേറ്റ് ചെയ്യാത്തതില്‍ സാവന്ത് അസ്വസ്ഥനായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സാവന്തിന്റെ മണ്ഡലമായ മുംബൈ ഗ്രാജുവേറ്റ് മണ്ഡലം അടക്കം നാല് സീറ്റുകളുടെ കാലാവധി ജൂണ്‍ 7 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 25 നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക ശിവസേന ഇന്ന് പുറത്തിറക്കിയിരുന്നു. ഇതില്‍ സാവന്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button