Latest NewsNewsIndia

പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തെ കുറിച്ച് അദ്വാനി

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രശംസയുമായി ബിജെപി നേതാവ് എല്‍.കെ.അദ്വാനി. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് പ്രണബിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം നടക്കുമ്പോഴാണ് അദ്ദേഹത്തെ പ്രശംസിച്ച് അദ്വാനി രംഗത്തെത്തിയത്. പ്രണബ് സമ്മേളനത്തില്‍ പങ്കെടുത്തത് മഹത്വപൂര്‍ണമായ തീരുമാനമെന്നാണ് അദ്വാനി വിശേഷിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രണബിനെ ക്ഷണിച്ച ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെയും അദ്വാനി അഭിനന്ദിച്ചു.

രണ്ടു പേര്‍ക്കുമുള്ള കാഴ്ച്ചപ്പാട് സംബന്ധിച്ച പൊരുത്തത്തെയും അദ്വാനി എടുത്ത് പറഞ്ഞു. ഭാരതത്തിന്‌റെ ശ്രേഷ്ഠമായ ആശയങ്ങളും രാജ്യത്ത് നടക്കുന്ന ആനുകാലിക സംഭവങ്ങളും അദ്ദേഹം നടത്തിയ പ്രസംഗത്തിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആശയ വിനിമയം സഹവര്‍ത്തിത്വം വര്‍ധിപ്പിക്കുവാന്‍ സഹായിക്കും. വ്യത്യസ്ഥമായ ആശയങ്ങള്‍ ഉള്ള വിഭാഗങ്ങളുമായുള്ള ആശയവിനിമയത്തിന്‌റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാം. പ്രണബ് ആര്‍എസ്എസ് ക്ഷണം സ്വീകരിച്ചെത്തിയത് അതിനാലാണെന്നും അദ്വാനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button