Latest NewsKerala

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എളമരം കരീം സിപിഎം സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എളമരം കരീം സിപിഎം സ്ഥാനാര്‍ത്ഥിയാകും. വെള്ളിയാഴ്ച രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. പ്രഖ്യാപനം അല്‍പസമയത്തിനകമുണ്ടാകും. നിലവില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം.

സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി ബിനോയ്‌ വിശ്വത്തിനെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതിനിടെ കേരളത്തിനുള്ള മൂന്ന് രാജ്യസഭാ സീറ്റില്‍ യുഡിഎഫിന് അവകാശപ്പെട്ട മൂന്നാമത്തേത് കേരള കോണ്‍ഗ്രസ് എമ്മിന് കോണ്‍ഗ്രസ് നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close