Gulf

30 കിലോ മയക്കുമരുന്നുമായി പ്രവാസികള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയില്‍

ഷാര്‍ജ: 30 കിലോ മയക്കുമരുന്ന് ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസികളെ ഷാര്‍ജ കസ്റ്റംസ് പിടികൂടി. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. 30 കിലോ കന്നബീസ് എന്ന മയക്കുമരുന്നും 10 ഗ്രാം മരുജുവാനയുമാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചത്.

read also: വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജ സ്‌കൂളുകളില്‍ പരീക്ഷകള്‍ വൈകി

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരാന്‍ ശ്രമിച്ചതാണ് ഇതെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. വളരെ വിദഗ്ധമായിട്ടാണ് ഇത് പാക്ക് ചെയ്തിരുന്നതെന്നും ഷാര്‍ജ പോലീസ് പറഞ്ഞു. പിടിയിലായവരെ ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി.

 

Tags

Post Your Comments


Back to top button
Close
Close