Latest News

കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ര​ണ്ട് യു​വാ​ക്ക​ളെ ആ​ൾ​ക്കൂ​ട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഗോ​ഹ​ട്ടി: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ര​ണ്ട് യു​വാ​ക്ക​ളെ ആ​ൾ​ക്കൂ​ട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​സാ​മി​ലെ വെ​സ്റ്റ് കാ​ർ​ബി ആം​ഗ്‌​ലോം​ഗ് ജി​ല്ല​യി​ൽ ഡോ​ക്മോ​ക​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​ർ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യൂ​ഹം പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഭി​ജി​ത് നാ​ഥ്, നി​ലോ​ത്‌​പാ​ൽ‌ ദാ​സ് എ​ന്നി​വ​രെ​യാ​ണ് ആ​ൾ​കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കാ​റി​ലെ​ത്തി​യ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യും ത​ട​ഞ്ഞു​വ​യ്ക്കു​കയും ചെയ്തു. ശേഷം കാറിൽ നിന്നും ഇവരെ വ​ലി​ച്ചി​റ​ക്കി മർദ്ദിക്കുകയായിരുന്നു. ഇ​വ​ർ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ൾ​കൂ​ട്ടം പി​ടി​കൂ​ടി കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​കയും സംഭവ സ്ഥലത്തു വെച്ച് തന്നെ ഇവർ മരിക്കുകയും ചെയ്തു.

ഇ​വ​രെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ക്ര​മി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ‌ പ​ക​ർ​ത്തുകയും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.  നി​ലോ​ത്‌​പാ​ൽ‌ ദാ​സ് താ​ൻ ആ​സാ​മി​യാ​ണെ​ന്നും ത​ന്നെ കൊ​ല്ല​രു​തെ​ന്നും അ​ക്ര​മി​ക​ളോ​ട് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ചെ​വി​ക്കൊ​ണ്ടി​ല്ല. സൗ​ണ്ട് എ​ൻ​ജി​നീ​യ​റായ ഇയാൾ മും​ബൈ​യി​ലും ഗോ​വ​യി​ലു​മാ​ണ് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത്. അ​ഭി​ജി​ത് സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. നി​ലോ​ത്‌​പാ​ൽ‌ ദാ​സ് അ​ക്ര​മി​ക​ളോ​ട് ജീ​വ​നു​വേ​ണ്ടി യാ​ചി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ സംഭവത്തെ അപലപിച്ചു. മുഖ്യമന്ത്രി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. സം​ഭ​വ​ത്തി​ൽ ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെന്നും ഉടന്‍തന്നെ പ്രതികളെ അറസ്റ്റ് ചെയുമെന്നും അസം പോലീസ് അറിയിച്ചു.

Also read :ഫിനിക്‌സ് പക്ഷിയെ പോലെ തിരിച്ചു വരും; ജയിൽ മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്റെ പ്രതികരണം

Tags

Post Your Comments


Back to top button
Close
Close