KeralaLatest NewsNews

ജനങ്ങള്‍ക്ക് സൗജന്യ യാത്ര സമ്മാനിക്കാന്‍ കൊച്ചി മെട്രോ

കൊച്ചി: ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പേര് വാനോളമുയര്‍ത്തിയ ഒന്നാണ് കൊച്ചി മെട്രോ റെയില്‍വേ. കൊച്ചിയിലൂടെ യാത്ര ചെയ്യുന്നവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു ഈ അതിവേഗ ഗതാഗതം. അതുകൊണ്ട് തന്നെ മെട്രോയുടെ വാര്‍ഷികം പ്രമാണിച്ച് ജനങ്ങള്‍ക്ക് സൗജന്യയാത്ര സംഘടിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ജൂണ്‍ 19നാണ് സൗജന്യയാത്ര.

ഇതിനു പുറമേ നിരവധി ആഘോഷ പരിപാടികളും നടത്തുന്നുണ്ട്. കെഎംആര്‍എല്ലിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക. മജീഷ്യന്‍ മുതുകാടിന്റെ ഷോ ഉള്‍പ്പടെയുള്ള പരിപാടികളാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ ജൂണ്‍ 19ന് സര്‍വീസുകള്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button