International

മയക്കുമരുന്നിന് നിലവാരമില്ലെന്ന് പരാതി നൽകിയയാൾ അറസ്റ്റിൽ

ഫ്ളോ​റി​ഡ: വ്യാ​പാ​രി​യി​ൽ​നി​ന്നു വാ​ങ്ങി​യ മയക്കുമരുന്നിന് നിലവാരമില്ലെന്ന് പരാതി നൽകിയയാളെ പോലീസ് അറസ്റ്റ് ചെയ്‌ത്‌ ജയിലിലിട്ടു. യു​എ​സി​ലെ ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. ഡ​ഗ്ല​സ് പീ​റ്റ​ർ എ​ന്ന​യാ​ളാണ് ജയിലിലായത്. ഡ​ഗ്ല​സ് പീ​റ്റ​ർ ഒ​രാ​ഴ്ച മുൻപ് കെ​ല്ലി എ​ന്ന മ​യ​ക്കു​മ​രു​ന്നു വി​ൽ​പ​ന​ക്കാ​ര​നി​ൽ​നിന്നാണ് മെ​ഥാം​ഫി​റ്റ​മി​ൻ എ​ന്ന ല​ഹ​രി​മ​രു​ന്ന് വാങ്ങിയത്. ഇ​തു​പ​യോ​ഗി​ച്ച പീ​റ്റ​റി​നു ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വപ്പെടുകയും പൊടിയുമായി പീ​റ്റ​ർ ഷെ​രി​ഫ് ഓ​ഫീ​സി​ലെ​ത്തുകയും ചെയ്‌തു.

Read Also: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍

താൻ പറ്റിക്കപ്പെട്ടുവെന്നും മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഗു​ണ​മേ​ൻ​മ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ല​ഹ​രി​മ​രു​ന്ന് വി​റ്റ ഏ​ജ​ന്‍റി​നെ​തി​രേ കു​റ്റം ചു​മ​ത്ത​ണ​മെ​ന്നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ടുകയുണ്ടായി. എന്നാൽ മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് പീ​റ്റ​റി​നെ ഷെ​രി​ഫ് ഓ​ഫീ​സ​ർ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് 5000 ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാണ് സൂചന.

 

Tags

Post Your Comments


Back to top button
Close
Close