Latest News

പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം : എ.ഡി.ജി.പിക്കെതിരെ പോലീസ് അസോസിയേഷൻ

തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എ.ഡി.ജി.പിക്കെതിരെ പോലീസ് അസോസിയേഷൻ രംഗത്ത്. എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും പൂര്‍ണ്ണമായ മനുഷ്യത്ത്വലംഘനമാണ് എഡിജിപിയുടെ വീട്ടില്‍ നടക്കുന്നതെന്നും അസോസിയേഷൻ അറിയിച്ചു.

വീട്ടിലും ഓഫീസിലുമുള്ള പോലീസുകാരോട് സുധേഷ് കുമാറും കുടുംബവും മോശമായി പെരുമാറുന്നത് പതിവാണെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ വിവരവും പുറത്തു വന്നിരിക്കുന്നത്. എ.ഡി.ജി.പി.യുടെ വളര്‍ത്തു നായക്കായി ചന്തയില്‍നിന്നും വാങ്ങുന്ന മത്സ്യം എസ്.പി ക്യാമ്പിലെ കാന്റീനില്‍നിന്നു വറത്തുകൊണ്ടു പോകുന്നതിനെതിരെയും പോലീസുകാര്‍ രംഗത്തെത്തയിരുന്നു

Also read : മകളുടെ ശാരീരീക ക്ഷമത പരിശീലിപ്പിക്കാന്‍ വനിത പോലീസ്, പട്ടിക്ക് പോലീസ് വാഹനം: എഡിജിപിയുടെ ജീവിതത്തെക്കുറിച്ച് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

Tags

Related Articles

Post Your Comments


Back to top button
Close
Close