Latest NewsNewsInternational

തിരക്കുള്ള റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വെച്ച് കാലുകള്‍ ഷെയ്‌വ് ചെയ്ത് യുവതി, വീഡിയോ പകര്‍ത്തി യാത്രക്കാര്‍

ന്യൂയോര്‍ക്ക് : യാത്രക്കാരും മറ്റ് ഉദ്യോഗസ്ഥരുമടക്കം ആയിരക്കണക്കിനാളുകളുള്ള റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് യുവതി കാട്ടിയത് കണ്ടു നിന്നവരെ അത്ഭുതപ്പെടുത്തി. പ്ലാറ്റ് ഫോമില്‍ ഇരുന്നുകൊണ്ട് സ്വന്തം കാലുകള്‍ ഷെയ്‌വ് ചെയ്യുകയായിരുന്നു യുവതി. ന്യൂയോര്‍ക്ക് സിറ്റി സബ് വേ സ്‌റ്റേഷിലാണ് സംഭവം. ഷേവിങ് ക്രീമും റേസറും ഉപയോഗിച്ച് ഇരിപ്പിടത്തില്‍ വെച്ച് തന്നെ കാലുകള്‍ യുവതി ഷേവ് ചെയ്തത് ചിലര്‍ ക്യാമറയിലും പകര്‍ത്തി.

നിമിഷങ്ങള്‍ക്കകം ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. പൊതു സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കാണിച്ചാല്‍ ശിക്ഷിക്കുന്ന സ്ഥലം കൂടിയാണ് അമേരിക്ക. എതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ഹോട്ടലിലെ സ്വിമ്മിങ് പൂളിന് സമീപമിരുന്ന് കാലുകള്‍ ഷെയ്‌വ് ചെയ്യുന്ന യുവതിയുടെ വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close