Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് ഇന്ന് നിര്‍ണായകം

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കേസിലെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതി ഇന്ന് വിധി പറയുന്നത്. കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നായിരുന്നു ദിലീപ് കോടതിയില്‍ വാദിച്ചത്.

Also Read : നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ നീക്കത്തിനെതിരെ സര്‍ക്കാര്‍

എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കേസിലെ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയിലും ഇന്ന് കോടതി ഉത്തരവ് പറയും.

Also Read  : ദിലീപിന്റെ വാക്കുകളുമായി മീനാക്ഷി; ആരാധകരെ ആവേശത്തിലാക്കി വീഡിയോ വൈറല്‍

കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്നും അതിനാല്‍ തന്നെ കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ അമ്മയും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button