Latest NewsKeralaIndia

അതിജീവിതയ്ക്ക് തിരിച്ചടി: ജഡ്‌ജിയെ മാറ്റില്ല, ഹണി എം വ‌ര്‍ഗീസ് തന്നെ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജഡ്‌ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ നടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സെഷന്‍സ് ജഡ്‌ജി ഹണി എം വ‌ര്‍ഗീസ് തന്നെ കേസിൽ വിചാരണ നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി.

ഉത്തരവിന് പിന്നാലെ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് കേസ് രേഖകളെല്ലാം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. അഭിഭാഷകര്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. മറ്റന്നാള്‍ കേസ് പരിഗണിക്കുന്നത് സെഷന്‍സ് കോടതിയിലാണ്. നിലവില്‍ സിബിഐ കോടതിയുടെ ചുമതലയുള്ള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് വിചാരണ നടക്കുന്നത്.

എന്നാല്‍ ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ ആവശ്യം തള്ളി ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഉത്തരവിറക്കിയത്.

നേരത്തെ, എറണാകുളം സിബിഐ കോടതി ജഡ്‌ജിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് വനിതാ ജഡ്‌ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തില്‍ ഹണി എം വര്‍ഗീസിനെ വിചാരണ ചുമതല ഏല്‍പ്പിച്ചത്. പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ‌ജഡ്‌ജിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും സിബിഐ കോടതിയിലെ വിചാരണ തുടരുകയായിരുന്നു.

എറണാകുളം സിബിഐ കോടതിയില്‍ നിന്ന് കേസിന്റെ നടത്തിപ്പ് കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍പും നടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button