Gulf

മദ്യപിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച ഇരട്ടസഹോദരിമാർക്ക് കടുത്ത ശിക്ഷ

ദുബായ്: മദ്യപിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച ഇരട്ടസഹോദരിമാർക്ക് ആറ് മാസം ജയിൽശിക്ഷ. കഴിഞ്ഞ മാസം ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച ശേഷം ഹോട്ടലിന് മുന്നിൽ രണ്ട് യുവതികൾ ബഹളമുണ്ടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥ സ്ഥലത്തെത്തിയത്. എന്നാൽ ഇവർ പോലീസ് ഉദ്യോഗസ്ഥയെ ഉപദ്രവിക്കുകയും കൈകളിൽ നഖം കൊണ്ട് മുറിവുണ്ടാക്കിയ ശേഷം തള്ളിയിടുകയും ചെയ്‌തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചതിനും ഡ്യൂട്ടിക്ക് തടസം നിന്നതിനുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.

Read Also: ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

താഴെ വീണ് തന്റെ തലയ്ക്കും കൈമുട്ടിനും വിരലുകൾക്കും പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥ കോടതിയിൽ മൊഴി നൽകി. തുടർന്ന് പോലീസ് വാഹനത്തിൽ കൂട്ടിക്കൊണ്ടുപോകുമ്പോഴും ഇരുവരും മോശമായ രീതിയിൽ സംസാരിച്ചതായും പരാതിയുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button