Latest NewsNewsInternational

മറ്റൊരാളെ കണ്ടപ്പോള്‍ നവവധു ഉപേക്ഷിച്ചു, വിവാഹ മോതിരം ലേലത്തിന് വെച്ച് ഭര്‍ത്താവ്

മെക്‌സിക്കോ: കല്യാണം കഴിഞ്ഞ് ആറാം നാള്‍ വിവാഹ മോതിരം ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ ലേലത്തിന് വെച്ച് ഭര്‍ത്താവിന്റെ പ്രതികാരം. ആന്‍ഡി മൈക്കല്‍ എന്നയാളാണ് വിവാഹ മോതിരം ലേലത്തിന് വെച്ചത്. എന്നാല്‍ ഇതിന് പിന്നിലുളള കാരണമാണ് അത്ഭുതപ്പെടുത്തുന്ന സംഗതി. ഭാര്യ മേഘന് അവിഹിത ബന്ധമുണ്ടെന്ന് തെളിഞ്ഞത് കല്ല്യാണ ദിനത്തിന്റെ തലേ ദിവസമാണ്. കിടപ്പറയില്‍ ആന്‍ഡിയേക്കാള്‍ മികവ് ഇയാള്‍ക്കാണെന്നായിരുന്നു മേഘന്‍ നല്‍കിയ വിശദീകരണം. ഇതറിഞ്ഞതോടെ മാനസികമായി തളര്‍ന്ന ആന്‍ഡി വിവാഹ മോതിരം ലേലത്തില്‍ വെക്കുകയായിരുന്നു.

താന്‍ 30000 പൗണ്ട് ചെലവാക്കിയാണ് വിവാഹം നടത്തിയതെന്ന് ഇദ്ദേഹം പറയുന്നു. ഇയാള്‍ നേരത്തെ വാസക്ടമി ചെയ്തിരുന്നെങ്കിലും മേഘന് ഭാവിയില്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടതോടെ 2000 പൗണ്ട് ചെലവില്‍ വാസക്ടമി ഒഴിവാക്കുകയായിരുന്നു. മെക്‌സിക്കോയില്‍ വെച്ച് ജൂണ്‍ മൂന്നിനായിരുന്നു വിവാഹം. വിവാഹ ശേഷം മധുവിധുവിന് പോയിട്ട് വന്നപ്പോഴാണ് മേഘന്‍ തന്റെ തീരുമാനം ആന്‍ഡിയെ അറിയിച്ചത്. പത്തു വര്‍ഷത്തിലധികം പരിചയമുള്ള സുഹൃത്തിനൊപ്പം പോകുകയാണെന്നായിരുന്നു മേഘന്‍ പറഞ്ഞത്. എന്നാല്‍ മിക്ക കാര്യത്തിനും കാശുമുടക്കിയത് താനാണെന്നും തന്റെ ഭാര്യ കാട്ടിയ ചതി ലോകത്തെ അറിയിക്കുകയാണെന്നും കാട്ടി ആന്‍ഡി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button