India

പാര്‍ക്കിംഗിനെ ചൊല്ലി വഴക്ക്; യുവതി ഓട്ടോറിക്ഷാ ഡ്രൈവറോട് ചെയ്ത ക്രൂരതയിങ്ങനെ

ഗുരുഗ്രാം: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതി ഓട്ടോറിക്ഷാ ഡ്രൈവറോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവമുണ്ടായത്. സപ്‌നയെന്ന യുവതി വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ ഇറങ്ങിവരുമ്പോള്‍ ഡ്രൈവര്‍ സുനില്‍ വഴിക്കു കുറുകെ ഓട്ടോറിക്ഷയിട്ടശേഷം ഫോണ്‍ ചെയ്യുകയായിരുന്നു.

Also Read : വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മതിലിലിടിച്ച് മറിഞ്ഞ്‌ ; രണ്ടു മരണം

ഇതേതുടര്‍ന്ന് വാഹനം മാറ്റാന്‍ സപ്ന ആവശ്യപ്പെട്ടു. ഇതിന് സുനില്‍ തയാറാകാതിരുന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ആരംഘിക്കുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ സപ്‌ന സുനിലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുഗ്രാം സെക്ടര്‍ ഒമ്പതിലെ ഭവാനി എന്‍ക്ലേവില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

വെടിയുതിര്‍ത്ത സപ്നയും വെടിയേറ്റ ഓട്ടോ റിക്ഷാ ഡ്രൈവര്‍ സുനില്‍ കട്ടാരിയയും സമീപവാസികളാണ്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് സപ്ന വെടിയുതിര്‍ത്തത്. എന്നാല്‍ സുനില്‍ വെടിയേല്‍ക്കാതെ ഒഴിഞ്ഞുമാറി രക്ഷപെടുകയായിരുന്നു.

Also Read : കൊല്ലത്ത് മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു : സ്ഥലത്ത് ഭീകരാന്തരീക്ഷം

പരിചയക്കാരന്റെ തോക്ക് കടംവാങ്ങിയാണ് സപ്ന എത്തിയത്. അറസ്റ്റിലായ സപ്നയെ ചോദ്യം ചെയ്തു വരികയാണ്. സുനിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button