KeralaLatest News

കൊല്ലത്ത് മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു : സ്ഥലത്ത് ഭീകരാന്തരീക്ഷം

കൊല്ലം: മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആകേഷ് എന്ന യുവാവിനെ ഒടുവിൽ പൊലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി. ഇക്കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടമ്മ വീടിനു വെളിയിൽ ശബ്ദം കേട്ടാണ് കതക് തുറന്നു വെളിയിലിറങ്ങിയത്.

എന്നാൽ ഇവർ കതക് തുറന്നതും ആകേഷ് ഇവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. കടയ്ക്കല്‍ ‍‍ടൗണിന് സമീപം താമസിക്കുന്ന വിജയകുമാരി എന്ന വീട്ടമ്മയ്ക്ക് നേരെയാണ് ഇയാൾ തന്റെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. കുതറിമാറിയ വീട്ടമ്മ കതക് അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ പിൻതുടര്‍ന്നു. ബഹളത്തെത്തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടിയപ്പേള്‍ അവര്‍ക്ക് നേരെയും വെടിയുതിര്‍ക്കാൻ ശ്രമം നടന്നു.

ഉടൻ തന്നെ ആളുകൾ പോലീസിലറിയിക്കുകയും കടയ്ക്കൽ പോലീസ് എത്തുകയും ചെയ്തു. എന്നാൽ പോലീസിനെ കണ്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആകേഷിനെ പോലീസ് പിടികൂടി. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button