Kerala

വില്ലേജ് ഓഫീസറുടെ നടപടി; വിശദീകരണവുമായി റവന്യൂമന്ത്രി

തിരുവനന്തപുരം: മൂന്നാറില്‍ ഗൃഹ നിര്‍മ്മാണത്തിന് വില്ലേജ് ഓഫീസറുടെ നടപടിയില്‍ വിശദീകരണവുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കര്‍ഷക താല്‍പര്യം സംരക്ഷിക്കാനാണ് നിബന്ധനയെന്നും ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും റവന്യൂമന്ത്രി പറഞ്ഞു.

Also Read : കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി റവന്യൂമന്ത്രി

എട്ട് വില്ലേജുകളില്‍ എന്‍ഒസി പിന്‍വലിക്കണമെന്ന് കെഎം മാണി പറഞ്ഞു. വന്‍കിട കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ക്രമപ്പെടുത്തി നല്‍കുന്നുവെന്ന് മാണി ആരോപിച്ചു. മാണിയെ പിന്തുണച്ച് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി.സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Tags

Post Your Comments

Related Articles


Back to top button
Close
Close