Latest NewsIndiaNewsCrime

ബിജെപി എംപിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സുരക്ഷാ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയി

റാഞ്ചി: എം.പിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സുരക്ഷാ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയി. ജാര്‍ഖണ്ഡിലെ ബിജെപി എംപി കരിയ മുണ്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ മൂന്നു പോലീസുകാരെയാണ് പതാല്‍ഗാഡി എന്ന വിഘടനവാദി സംഘത്തിലെ അംഗങ്ങള്‍ തട്ടിക്കൊണ്ട് പോയത്. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ എംപിയാണ് കരിയ മുണ്ട. പോലീസുകാര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും തട്ടിയെടുത്തു.

വീട്ടില്‍ അതിക്രമം നടക്കുമ്പോള്‍ എംപി വീട്ടിലുണ്ടായിരുന്നില്ല. ഇവിടെയുള്ള സന്നധ സംഘടനയിലെ യുവതികളെ മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പതാല്‍ഗാഡി നേതാക്കളുടെ വസതികളില്‍ പോലീസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. നേതാക്കളുടെ വസ്തുവകകളും പോലീസ് കണ്ടുകെട്ടി കഴിഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ഗ്രാമത്തില്‍ നടക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close